Monday, 15 March 2021

ആരും എന്നെ...

 ഞാൻ ഉച്ചത്തിൽ നിലവിളിച്ചു,

ആരും എന്നെ തിരിഞ്ഞ് നോക്കിയില്ല,


ഒരു കുഞ്ഞിനെ പോലെ ഞാൻ വിതുമ്പി,

ആരും എൻ്റെ കണ്ണുനീര് ഒപ്പിയില്ല,


ഭീതിയിൽ ഞാൻ കേണപേക്ഷിച്ചു,

ആരും എൻ്റെ യാജന ചെവികൊണ്ടില്ല,


ഒരു കല്ലിനെപോലെ ഞാൻ ദുഃഖത്തിൽ ആഴ്ന്നൂ,

ആരും എന്നെ ആശ്വസിപ്പിച്ചില്ല


ഒരു കുഷ്ട രോഗിയെപോലെ എന്നെ അവർ പ്പെടുത്തി,

ആരും എന്നെ അശ്ലേഷിച്ചില്ല,


കഴുഗന്മാർ എന്നെ വട്ടമിട്ടു പറന്നു,

ഏവരും എന്നെ ഒറ്റയ്ക്കാകി രക്ഷപെട്ടു,


ക്ഷീണിതനായി ഞാൻ വീണു,

ആരും എന്നെ ശുശ്രൂഷിച്ചില്ല,


കൊടുങ്കാറ്റിൽപെട്ടെ കപ്പലിനെ പോലെ ഞാൻ ആടി ഉലഞ്ഞു,

അങ്ങെന്നെ ശാന്തമാക്കിയില്ല,


അല്ലയോ സൃഷ്ടാവേ,

എന്തുകൊണ്ട് അങ്ങ് എന്നെ തെറ്റിൽനിന്ന് തടഞ്ഞില്ല,

അല്ലയോ സൃഷ്ടാവേ,

എന്തുകൊണ്ട് അങ്ങേ സൃഷ്ടികൾ എന്നെ ഉപേക്ഷിച്ചു,

അല്ലയോ സൃഷ്ടാവേ,

എന്തുകൊണ്ട് അങ്ങ് മൗനത്തിൽ ആഴുന്നൂ,

അല്ലയോ സൃഷ്ടാവേ,

ഒരു അവസരം കൂടെ ...

No comments:

Post a Comment